കളവുപോയ സുഹൃത്ത്

ചന്ദ്രിക ആഴ്ച്ചപതിപ്പ്(19-3-2016)







കണ്ടുകിട്ടിയതല്ലെങ്കിലും
അവയെ കണ്ടെടുക്കുകയായിരുന്നു
ആ പരിചിതന്

എത്ര കരഞ്ഞിട്ടും
മനസ്സെരിയുക മാത്രമായിരുന്നു .
കോർത്തുവെച്ച് അവന്
ഒർമകള് തുന്നിച്ചേർത്തു.

എത്ര നിലവിളിച്ചിട്ടും
നിലാവുകള് കൂട്ടിരുന്നില്ലായിരുന്നു.
നനവ് തോർന്ന ഏടുകള്
അവന് മാറ്റിവെച്ച് കാത്തിരുന്നു.

ഏത്ര  ഒാടിയിട്ടും
വിയർപ്പ് മാത്രം ബാക്കിയായി
അന്നായിരുന്നു കാലുകള്ക്ക്
വെടിയുണ്ടയേറ്റ് ജീവന്
നഷ്ടപ്പെട്ടതും,കീറി
മുറിഞ്ഞ പായകള്
ചേർത്തുവെച്ച് സിമ്മിംഗ്
പൂള് ചങ്ങാടം പണിതതും.


                                                                                      അലിഅക്ബർ അവിയൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍