ദാരിദ്രം





വിശപ്പ് നങ്കൂരമിട്ട
വയറും
ഉറക്കം ബാക്കിവെച്ച
കണ്ണുകളും
കനലുകള് കോറി
മരവിച്ച
വിരലുകളുമായി
ഉമ്മ
അടുപ്പില് നിന്നും
ചുട്ടെടുത്തു
ഒരുപാട് സ്വപ്നങ്ങള്
ദാരിദ്രം വിളന്പിയ
കൈകളില്
ദൈവം
സ്നേഹത്തിനെ്റ മാപ്പ്
കൊത്തിവെച്ചിരിക്കുന്നു
എല്ലാം കണ്ടിരുന്ന
മാലാഖമാര്
അവര്ക്കുവേണ്ടി
പ്രാര്ത്ഥിച്ചു
ഒടുവില്
ദൈവം
അവരെ
സമാധാന നോബല്
നല്കി
ആദരിച്ചു


സുഹൈർ TP പൊന്നാനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍