പ്രവാസി

ചന്ദ്രിക  ആഴ്ച്ചപതിപ്പ് (26-3-2016)



കുടുംബത്തിനെ്റ മുഴുവന്
ചുമതലയും പേറിനടന്ന്
ഇപ്പോള് നാടു വെടിഞ്ഞിരിക്കുന്നു.
കുടുംബത്തിനെ്റ അവസ്ഥയായിരുന്നു
അവനെ പ്രവാസിയാക്കിയത്.
അയാളുടെ വിയർപ്പിന്
പ്രവാസത്തിനെ്റ ഗന്ധമുണ്ടായിരുന്നു.
മരുഭൂമിയുടെ ദത്തുപുത്രനായി
വളർന്നു.
അവസാനമായി
പ്രവാസം
കുറച്ച് സമ്മാനം
നല്കി.
നരബാധിച്ച തലമുടിയും,
വെയിലേറ്റു തിളങ്ങുന്ന
കഷണ്ടി തലയും.
മനസ്സില് അനേകം
ഉണങ്ങാത്ത മുറിപ്പാടുകളും
"പ്രവാസി" എന്ന
പുതിയ ബിരുദവും.

                                                                                                 മുഹമ്മദ് ആസിഫ് മോര്യ
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍