മഴക്കാലം


ഉമ്മറക്കൊലായിലെ 
ചാരുകസേരയില്
തുറന്നിരുന്ന കണ്ണുകള്
മുറ്റത്ത് തളം കെട്ടിയ
ഓര്മ്മകളെ നോക്കി പെയ്തു തുടങ്ങി.
വേണു മാഷിനെ്റ കണക്കു കൂട്ടലുകള്
കടലാസു തോണിയായ് ഒഴുകിയിരുന്നു.
മാന്പഴ കൊന്പിലെ ഊഞ്ഞാലിലാടുന്പോള് 
മഴമുത്തുകള് ചിതറി വീണിരുന്നു.
പള്ളിക്കൂടത്തിലേക്കുള്ള വഴികളില്
അക്ഷരപ്പൊട്ടുകള് നനഞ്ഞിരുന്നു.
ചോറു മണക്കുന്ന ദേഹത്തിലന്നമ്മ
പുളിവടികൊണ്ടു തല്ലിയിരുന്നു.
കാര്മേഘം പാടിയ സംഗീതമിങ്ങനെ 
ഓര്മ്മകള് ഓതിത്തന്നിരുന്നു.
എം. എം മുവഫഖ് പൊന്നാനി
Add caption

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍